ചെയ്യേണ്ടത് സമയത്ത് ചെയ്യണം, ഇല്ലെങ്കിൽ വലിയവില നൽകേണ്ടി വരും എന്ന് കെറെയിലില്‍ മുഖ്യമന്ത്രി. ചെയ്യേണ്ടത് ശരിയായ സമയത്ത് തന്നെ ചെയ്യണം. ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനമാണ് നാടിൻ്റെ പൊതുവായ താൽപ്പര്യമെന്നും ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു.