
ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുകയാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി. ‘ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും’, എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനം: അവകാശവാദവുമായി ചിലർ രംഗത്ത് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായതായി എസ് ജയശങ്കർ ആരോപിച്ചിരുന്നു. ആരാണെങ്കിലും നിയമവിധേയമായി പ്രവർത്തിക്കണം. കോടതിക്ക് മുന്നിലെ വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.