തെലങ്കാനയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐടി ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ വിശദീകരിച്ചു. സദ്ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്ത് ഹോട്ടലിലായിരുന്നു നിക്ഷേപസംഗമം.
രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, അയോദ്ധ്യ രാമി റെഡ്ഢി, ചീഫ് സെക്രട്ടറി വി പി ജോയ്, നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ഇളങ്കോവന്‍ തുടങ്ങിയവരും പങ്കെടുത്തു.