Spread the love

യുക്രൈനിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മടങ്ങിയെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോ​ഗസ്ഥരും സ്വീകരിക്കും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റുമാനിയയുടെ തലസ്ഥാനമായ ബുക്കാറെറ്റ്സിലെ വിമാനത്താവളം വഴിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. യുക്രൈനിൽ നിന്നുള്ള ആദ്യസംഘം അർധരാത്രിയോടെയാകും ഡൽഹിയിൽ എത്തുക. ആദ്യസംഘത്തിൽ 17 മലയാളികൾ ഉൾപ്പെടെ 470 വിദ്യാർഥികളാണ് ഉള്ളത്.

Leave a Reply