Spread the love
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കൂടിക്കാഴ്ചയില്‍ കെ റെയിലടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. സംസ്ഥാനത്ത് കെ റൈലിനെതിരെ വലിയ പ്രതിഷേധം നടക്കുന്ന ഘട്ടത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമാകും.

Leave a Reply