
കെ എസ് ആർ ടി സി പ്രതിസന്ധിയിൽ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. ഗതാഗത മന്ത്രിയും കെ എസ് ആർ ടി സി, സി എം ഡിയുംമുഖ്യമന്ത്രിയെ കാണും. സെപ്റ്റംബർ 1ന് മുന്പ് രണ്ട് മാസത്തെ ശന്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ശമ്പളം നൽകും മുന്പ് ഡ്യൂട്ടി പരിഷ്കരണം, യൂണിയൻ ട്രാൻസ്ഫർ പ്രൊട്ടക്ഷൻ എന്നിവയിൽ തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും മാനേജ്മെന്‍റും. മുടങ്ങിക്കിടന്ന കെ എസ് ആർ ടി സി പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും.കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ.ഒരു മാസം ശമ്പളം നൽകാൻ മാത്രം വേണ്ടത് 80 കോടി രൂപയാണെന്നിരിക്കെ രണ്ട് മാസത്തെ ശമ്പളവും ബത്തയും നൽകാൻ പണം എങ്ങിനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്നം. ഡ്യൂട്ടി പരിഷ്കരണത്തിലും ട്രാൻസ്ഫർ പ്രൊട്ടക്ഷനിലും സർക്കാരിന് വഴങ്ങിയാൽ 250 കോടി രൂപയുടെ ഒരു പക്കേജ് ചർച്ചകളിലുണ്ട്.എന്നാൽ യൂണിയനുകൾ ഡ്യൂട്ടി പരിഷ്കാരത്തിന് വഴങ്ങിയിട്ടില്ല.