Spread the love
സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്

സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് കർശനവിലക്കുമായി സർക്കാർ. സ്കൂൾവളപ്പിലും ക്ലാസ്‌മുറിക്കുള്ളിലും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് സർക്കാർതലത്തിലെ തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾകുട്ടികളെ അധ്യയനവേളയിൽ മറ്റു പരിപാടികൾക്ക് പങ്കെടുപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മേലിൽ മറ്റൊരു പരിപാടികൾക്കും കുട്ടികളെ പങ്കെടുപ്പിക്കാൻ അനുമതി നൽകില്ല. ഖാദർ കമ്മിറ്റി ശുപാർശയനുസരിച്ചുള്ള സ്കൂൾ ഏകീകരണം നടപ്പാക്കാൻ ഈവർഷംതന്നെ നടപടികൾ പൂർത്തിയാക്കും. ഏകോപനം പൂർണമാക്കാൻ സ്പെഷ്യൽ റൂളടക്കമുള്ള നടപടികൾക്ക് കോർകമ്മിറ്റി രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply