പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ വിലക്ക്. സിറ്റി സെന്റര്‍, മാള്‍ ഓഫ് ഖത്തര്‍, ഹയാത്ത് പ്ലാസ, തവാര്‍ മാള്‍ തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട മാളുകളാണ് തീരുമാനം അറിയിച്ചത്. എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകള്‍ക്ക് പുറത്തുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കോംപ്ലക്‌സുകളിലും പ്രവേശിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ അനുസരിച്ച് അനുവാദമുണ്ട്.