Spread the love

അച്ഛൻ്റെയും അമ്മയുടെയും വിവാഹത്തിൽ മക്കൾക്കും പങ്കെടുക്കണം എന്നാൽ അതങ്ങു സാധിച്ച് കൊടുക്കാം എന്നവരും.
നമ്മൾ എല്ലാവരും തമാശക്ക് പറയാറുണ്ട് നിൻറെ അച്ഛൻ്റെയും അമ്മയുടെയും കല്യാണത്തിന് നിന്നെ കൊണ്ടുപോയില്ലല്ലോ എന്ന് എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു കല്യാണമാണ് നമുക്ക് കാണാൻ സാധിക്കുന്നത് . ഇടുക്കി സ്വദേശി ശിവദാസിൻ്റെയും ഭാര്യ ജയയുടെയും കല്യാണം. ഇവരുടെ മൂത്ത മകൾ അഞ്ജലിക്ക് അച്ഛൻ്റെയും അമ്മയുടെയും വിവാഹഫോട്ടോ കാണാൻ ഒരു ആഗ്രഹം എന്നാല് കല്യാണത്തിൻ്റെ ഫോട്ടോ ഒന്നും വീട്ടിൽ ഇല്ല, 1996ൽ വീട്ടുകാരുടെ എതിർപ്പുമറികടന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു ഇരുവരും. അതിനാൽ തന്നെ ഫോട്ടോയോ ആൽബമോ ഒന്നും തന്നെയില്ല. എന്നാല് ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് ഒന്നുകൂടെ കല്യാണം കഴിക്കാം എന്നായി മക്കൾ അതിന് അവരും എതിരുപറഞ്ഞില്ല. അമ്പലത്തിൽ വെച്ച് താലി കെട്ടാൻ ആയിരുന്നു വിചാരിച്ചത് എങ്കിലും കോവിഡ് കാരണം അത് നടന്നില്ല അങ്ങനെ വീട്ടിൽ വെച് തന്നെ അവർ താലികെട്ട് നടത്തി. ഫോട്ടോ എടുത്തത് അനന്തു ജയ്മോൻ ആണ്. കുറച്ച് ഫോട്ടോ എടുകണം എന്ന് പറഞ്ഞാണ് വിളിച്ചതെന്നും അത് ഇങ്ങനേ ഒന്നായിരുന്നു എന്ന് അറിയില്ലയിരുന്നു എന്നും അനന്തു പറഞ്ഞു.

Leave a Reply