
രണ്ടു മാസം നീണ്ട സമ്പൂർണ ലോക്‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുൻപ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ഷാങ്ഹായിയിൽ നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്‍ഡൗൺ. 14 ദിവസത്തേക്കാണ് നിയന്ത്രണം. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോക്‍ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമാക്കിയിരുന്നു.