Spread the love
അരുണാചലിൽ ഇന്ത്യൻ മണ്ണ് കൈയ്യേറി ചൈന

അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിര്‍ത്തിയിൽ നുഴഞ്ഞു കയറി ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി സ്ഥിരീകരിച്ച് യുഎസ്. യഥാര്‍ഥ നിയന്ത്രണ രേഖയിൽ ഇരു സൈന്യങ്ങളും തമ്മിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. 100 വീടുകള്‍ അടങ്ങുന്ന ഒരു ടൗൺഷിപ്പ് മക്മോഹൻ ലൈൻ മറിടകടന്ന് പൂര്‍ണമായും ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന നിര്‍മിച്ചെന്നാണ് യുഎസ് പ്രതിരോധമന്ത്രാലയം യുഎസ് കോൺഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിലും സൈനികതലത്തിലും ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ചൈന പ്രകോപനപരമായ നടപടികള്‍ തുടരുന്നത്.

Leave a Reply