ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനവും, ഓക്സിജൻ ക്ഷാമവും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേട്റ്ററുൾ ഡൽഹിയിൽ എത്തി. ഏകദേശം 100 ടൺ ഭാരമുള്ള 3,600 ഓക്‌സിജൻ കോൺസെൻട്രേറ്റ് കളുടെ ലോഡ് ഞായറാഴ്ച ഉച്ചയോടെയാണ് ചൈനയിലെ ഹാങ്‌ഷു വിമാനത്താവളത്തിൽ നിന്ന് ബോയിങ് 747400വിമാനത്തിൽ ഡൽഹിയിലെത്തിയത്.

രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ വർദ്ധനവിന് ഒപ്പം, ഓക്സിജൻ ക്ഷാമവും രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തുകയായിരുന്നു ചൈന.ചൈനയിൽനിന്നുള്ള ഈ ഓക്സിജൻ കോൺസെൻട്രേറ്റ് റുകൾ ഡൽഹിയിലും കോവിഡ് വ്യാപനം കൂടുതലുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലെയും ആവശ്യത്തിനായി നിറവേറ്റാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വരും ആഴ്ചകളിലും ഇത്തരം ലോഡുകൾ രാജ്യത്ത് എത്തിയേക്കുമെന്ന് സൂചനകളുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.18 നാണ് ജംബോ ചാർട്ടർ വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത് എന്നും അധികൃതർ വ്യക്തമാക്കി.