Spread the love
ഇന്ത്യയെ ലക്ഷ്യം വച്ച് ചൈനയുടെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ.

പുതിയ ഹൈവേകളും റോഡുകളും നിർമ്മിക്കുന്ന പ്രവർത്തനങ്ങളിലാണ് ചെെനയെന്നും കിഴക്കൻ ലഡാക്കിന് സമീപം മിസൈൽ, റോക്കറ്റ് റെജിമെൻ്റുകൾ വിന്യസിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ. ഇന്ത്യ- ചെെന അതിർത്തി വിഷയവും സെെനിക നിലപാടുകളും സജീവമായി നിലനിൽക്കേ ആണ് ഇതു. യഥാർത്ഥ നിയന്ത്രണ രേഖയെ ലക്ഷ്യം വച്ച് കിഴക്കൻ ലഡാക്കിന് എതിർവശത്തുള്ള അക്സായി ചിൻ മേഖലയിൽ ചൈനീസ് സൈന്യം പുതിയ ഹൈവേകൾ നിർമ്മിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ട്. ടിബറ്റ് സ്വയംഭരണ മേഖലയിളിൽ ചൈനീസ് സൈന്യത്തിൻ്റെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ കൂടുതൽ വിന്യസിച്ചിട്ടുണ്ടെന്നും പറയുന്നു. നിരീക്ഷണത്തിനായി ഡ്രോണുകളുടെ വിന്യാസവും കഷ്ഗർ, ഗാർ ഗുൻസ, ഹോട്ടാൻ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങൾ മുൻനിർത്തി ഹൈവേകൾ വീതികൂട്ടുന്ന പ്രവർത്തനങ്ങളും പുതിയ എയർ സ്ട്രിപ്പുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ആണ്റി പ്പോർട്ടുകൾ. ചൈനീസ് സെെന്യം പാർപ്പിട നിർമ്മാണത്തിൻ്റെയും ഗതാഗത സൗകര്യമൊരുക്കലിൻ്റെയും കാര്യത്തിൽ വളരെ വേഗം മുന്നേറുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply