Spread the love

തെലുങ്ക് നടൻ ചിരഞ്ജീവിക്ക് കോവിഡില്ലെന്ന് പുതിയ പരിശോധന ഫലം. നേരത്തെ രോഗം സ്ഥിരീകരിച്ചത് പി.സി.ആർ ടെസ്റ്റിൻറെ പിഴവ് മൂലമെന്ന് റിപ്പോർട്ട്. തനിക്ക് കോവിഡ് നെഗറ്റീവാണെന്നും നേരത്തെ പോസിറ്റീവായത് ആർ.ടി പി.സി.ആർ കിറ്റിൻറെ പിഴവ് മൂലമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. തനിക്ക് നൽകിയ പരിഗണനക്ക് നന്ദി പറയുന്നതായും അദ്ദേഹത്തിൻറെ കുറിപ്പിൽ പറയുന്നു.

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപായാണ് താരം പരിശോധന നടത്തിയത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് താനുമായി സമ്ബർക്കത്തിൽ വന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ചിരഞ്ജീവി നിർദേശിച്ചിരുന്നു. പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു താരം.

കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആചാര്യ. നേരത്തെ ചിത്രീകരണം ആരംഭിച്ചെങ്കിലും മാർച്ചിൽ ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തിവയ്ക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ആചാര്യ. കാജൽ അഗർവാളാണ് നായിക. കൊനിഡേല പ്രൊഡ‍ക്ഷൻസ് കമ്പനിയുടെ ബാനറിൽ ചിരഞ്ജീവിയുടെ മകൻ രാം ചരണാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply