നടി മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും കുഞ്ഞിന് പേരിട്ടു. ഈ ഒക്ടോബർ 22നായിരുന്നു മേഘ്നക്ക് ആൺകുഞ്ഞ് പിറന്നത്. മേഘ്ന നാല് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവായ നടൻ ചിരഞ്ജീവി സർജ അപ്രതീക്ഷിതമായാണ് നിര്യാതനായത്. ‘ചിന്‍റു’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മേഘ്നയുടെ അച്ഛൻ സുന്ദർരാജാണ് പേരക്കുട്ടിയുടെ വിളിപ്പേര് മാധ്യമങ്ങളുമായി പങ്കുവച്ചത്.
കുഞ്ഞിനെ ചിന്‍റു എന്നു വിളിക്കാൻ തീരുമാനിച്ചു എന്നും ചിരുവിന്റെ മകൻ ചിന്‍റു എന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ കുഞ്ഞ് തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്‍റു എന്ന പേര് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പേരിടീൽ ചടങ്ങിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവി സർജ അന്തരിച്ചത്.കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. 2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത്. കന്നഡ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുളള താരമാണ് മേഘ്‌നാ രാജ്.