ജനപ്രിയ തമിഴ് സീരിയൽ നടി വി.ജെ.ചിത്ര ജീവനൊടുക്കുന്നതിന് പ്രതിശ്രുത വരൻ ഹേംനാഥിന്റെ സംശയ രോഗവും കാരണമായതായി പൊലീസ്.
സഹ നടന്മാരുമൊത്ത് അഭിനയിക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും പേരിൽ ഹേംനാഥ് ചിത്രയോടു വഴക്കിട്ടിരുന്നു.അഭിനയം നിർത്തണമെന്നും ആവശ്യപ്പെട്ടു.
ജീവനൊടുക്കിയ ദിവസവും വഴക്കുണ്ടായി. ‘നീ തൂങ്ങിച്ചാകൂ’ എന്നു പറഞ്ഞാണു താൻ മുറിയിൽ നിന്ന് ഇറങ്ങിയതെന്ന് ഹേംനാഥ് പൊലീസിനോട് സമ്മതിച്ചു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.