ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയ ഒന്നായിരുന്നു നടിയും അവതാരകയുമായ ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചു:സഹതാരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതില്‍ പ്രകോപിതനായി; ഭര്‍ത്താവിന്റെ തെളിവടങ്ങുന്ന ഓഡിയോ പുറത്ത്യുടെ മരണ വാര്‍ത്ത. എന്നാല്‍ നിരവധി വിവാദങ്ങള്‍ങ്ങളാണ് താരത്തിന്റെ മരണത്തോടനുബന്ധിച്ച് ഉണ്ടായത്. കഴിഞ്ഞമാസം ഒന്‍പതിനാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ചിത്രയെ കണ്ടെത്തിയത്. നടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 15 ന് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാലിപ്പോഴിതാ നടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഭര്‍ത്താവ് ഹേംനാഥിന്റെ ഓഡിയോ സന്ദേശം പുറത്ത്. ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്ത് സെയ്ദ് രോഹിത്തിനോട് ഇയാള്‍ പറയുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഓഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ. സംഭവദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് ചിത്രയോട് താന്‍ ചോദിച്ചുവെന്നും, ദേഷ്യപ്പെട്ട് അവള്‍ മുറിയില്‍ കയറി വാതിലടച്ചുവെന്നും, കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഓഡിയോയില്‍ ഹേംനാഥ് പറയുന്നു. മാത്രമല്ല കുമാരന്‍ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നതില്‍ ഹേംനാഥിന് എതിര്‍പ്പുണ്ടായിരുന്നു. കൂടാതെ അഭിനയം നിര്‍ത്താനും ഇയാള്‍ പലതവണ ആശ്യപ്പെട്ടിരുന്നു. പക്ഷേ നടി ഇതിന് വഴങ്ങിയില്ല. ഇതിന്റെ പേരില്‍ ഹേംനാഥ് ചിത്രയെ എപ്പോഴും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു .