Spread the love

ചിത്രയുടെ സ്വരമാധുരിയിൽ മാലിക്കിലെ ആദ്യഗാനം.

ഫഹദ് ഫാസിലിന്‍റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റ്. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാണ്
തീരമേ ദൂരമേ എന്ന പാട്ട് പാടിയിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാമിന്‍റേതാണ് സംഗീതം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്
ആമസോൺ പ്രൈമിൽ ഈ മാസം 15ന് റിലീസ് ചെയ്യും.

ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പേോൾ തന്നെ ട്രെൻഡിങ് ആയിരുന്നു. സുലൈമാൻ മാലിക് എന്നയാളുടെയും അയാൾ താമസിക്കുന്ന തുറയുടെയും
കഥയാണ് ചിത്രം പറയുന്നത്. സുലൈമാന്‍റെ 20 വയസ്സു മുതൽ 55
വയസ്സുവരെയുള്ള ജീവിതമാണ് ഫഹദ് അഭിനയിക്കുന്നത്. സിനിമയക്ക് വേണ്ടി ഫഹദ്
20 കിലോയോളം തൂക്കം കുറച്ചത് ചർച്ചയായിരുന്നു.

നിമിഷ സജയനെ കൂടാതെ വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്,
സലിം കുമാര്‍, ശരത്ത് അപ്പാനി, സുധി കോപ്പ, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ്
സംഘട്ടനം ഒരുക്കിയത്. 27 കോടിയിൽ അധികമാണ്
ആന്റോ ജോസഫ് നിർമിച്ച ചിത്രത്തിന്‍റെ
മുതൽ മുടക്ക്. നേര ത്തെ തിയറ്റർ
റിലീസിനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് സാഹചര്യങ്ങൾ മൂലം
ഓടിടി റിലീസിന് തയ്യാറാവുകയായിരുന്നു.

Leave a Reply