Spread the love

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ധീര വീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 27നായിരിക്കും. മോഹൻലാലിന്റെ എമ്പുരാനും മാര്‍ച്ച് 27നാണ് തിയറ്ററുകളില്‍ എത്തുക. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതം നിര്‍വഹിക്കുന്ന വീര ധീര സൂരന്റെ ട്രെയിലര്‍, ഓഡിയോ ലോഞ്ച് മാര്‍ച്ച് 20ന് ചെന്നൈ വേല്‍ ടെക് യൂണിവേഴ്‍സിറ്റി സംഘടിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

Leave a Reply