Spread the love

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ ദിവ്യ ശ്രീധറും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ട്രെൻഡിങ് സീരിയൽ ആയ പത്തരമാറ്റിലെ മുത്തശ്ശനായി വേഷമിട്ട് കുടുംബ പ്രേക്ഷകർക്ക് പരിചിതനായ നടനും മോട്ടിവേഷനൽ സ്പീക്കറും വോയ്‌സ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലും ഈയിടെയാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഇരുവരുടെയും വയസ്സിനെ ചൊല്ലി സോഷ്യൽ മീഡിയകളിലും മറ്റും വ്യാപക നെഗറ്റീവ് ചർച്ചകൾ നടന്നിരുന്നു.

ക്രിസ്സിനെ 65 കാരൻ എന്ന നിലയിൽ ആയിരുന്നു സൈബർ ആക്രമണം. എന്നാൽ സത്യം ഇതല്ലെന്നും തങ്ങൾ തമ്മിൽ അത്ര വലിയ അന്തരം വയസ്സിന്റെ കാര്യത്തിൽ ഇല്ലെന്നും സഹിക്കട്ട് നടി ദിവ്യ ശ്രീധർ തന്നെ പറയേണ്ടി വന്നിരുന്നു.പിന്നാലെ ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹത്തിലെത്തിച്ച വഴികളും താരങ്ങൾ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ തന്റെ നരയെ കുറിച്ചും ആളുകളുടെ മോശം കമന്റുകളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് നടൻ ക്രിസ് വേണുഗോപാൽ.

“കുളമ്പ് രോഗം പോലെ ഉള്ള ഒരു രോഗമാണ് കമന്റ് രോഗം. കുറച്ച് കഴിയുമ്പോള്‍ അത് മാറിക്കോളും. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍, അസൂയ, കണ്ണുകടി, അതിലേതെങ്കിലും ആവാം. അതല്ല, ഒരാള്‍ സമാധാനത്തോടെ ജീവിക്കുന്നത് ഇഷ്ടപ്പെടാത്തവരുമാവാം”, ക്രിസ് വേണുഗോപാല്‍ പറയുന്നു.

“ഞാന്‍ വയസനല്ല. കളര്‍ അടിച്ച് എന്റെ പ്രായം മറച്ചുവെക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കും അച്ഛനും ഒരുമിച്ചാണ് മുടി നരച്ചത്. തലമുടി കളര്‍ അടിച്ചാല്‍ സുന്ദരനാവുമെന്ന കുട്ടേട്ടന്‍ സിന്‍ഡ്രോം ഒന്നും എനിക്കില്ല. ഞാന്‍ ഇങ്ങനെയാണ്. ഇതുപോലെ സ്വീകരിക്കാന്‍ കഴിയുന്നവര്‍ മാത്രം ചെയ്താല്‍ മതി. എന്റെ വിദ്യാര്‍ഥികള്‍ക്കും പ്രഭാഷണത്തിന് പോകുമ്പോള്‍ അവര്‍ക്കുമൊക്കെ ഞാന്‍ സ്വീകാര്യനാണ്. എന്റെ കാര്യങ്ങള്‍ തുറന്നു പറയാന്‍ എനിക്ക് മടിയില്ല. വീട്ടുകാരുടെ മുന്നില്‍ മാത്രമല്ല നാട്ടുകാരുടെ മുന്നിലും ഞാന്‍ ഒറിജിനലാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും ഫേക്ക് ആവാനാണ് ഇഷ്ടം. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത് ദിവ്യ എല്ലാം അറിഞ്ഞ് ഞെട്ടി എന്നാണ്. ദിവ്യയ്ക്ക് ഞെട്ടാന്‍ സൗകര്യമില്ല. കാരണം അവള്‍ക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാം”, ക്രിസ് വേണുഗോപാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Leave a Reply