Spread the love
ക്രിസ്മസ്-ന്യൂയർ ബംപർ 12 കോടി: ഒന്നാം സമ്മാനം കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്

ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു. അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം, സദൻ പറയുന്നു.

Leave a Reply