തിരുവനന്തപുരം : ക്രിസ്മസ് പ്രമാണിച്ചു സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധികമായി അനുവദിച്ച അര ലിറ്റര്‍ മണ്ണെണ്ണ വിതരണം മാര്‍ച്ച് 31 വരെ ലഭിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇലക്ട്രിക്കല്‍ കണക്ഷന്‍ ഇല്ലാത്ത കാര്‍ഡ് ഉടമകള്‍ക്ക് പതിവു വിഹിതമായ എട്ടു ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് എട്ടര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. എ.വൈ.പി.എച്ച്.എച്ച് കാര്‍ഡുകള്‍ക്ക് പതിവു വിഹിതമായ ഒരു ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് ഒന്നര ലിറ്റര്‍ ലഭിക്കും. എന്‍.പി.എന്‍.എസ്. എന്‍.പി.എസ്. കാര്‍ഡ് ഉടമകള്‍ക്ക് പതിവു വിഹിതമായ അര ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് ഒരു ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.
മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഡിസംബര്‍ മാസത്തെ വിഹിതം 100 ശതമാനവും നല്‍കിക്കഴിഞ്ഞതായി മന്ത്രി പരഞ്ഞു. ജനുവരി വിഹിതം 50 ശതമാനം ഉടന്‍ നല്‍കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ണെണ്ണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ജനുവരി 16നു സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.