
ഭക്ഷ്യമന്ത്രിയോട് ഫോണിൽ തർക്കിച്ചതിന് വട്ടപ്പാറ സിഐക്ക് സ്ഥലംമാറ്റം. വിജിലൻസ് ആന്റ് ആന്റി കറക്ഷൻ ബ്യൂറോയിലേക്കാണ് വട്ടപ്പാറ എസ്.എച്ച്.ഒ ആയിരുന്ന ഡി ഗിരിലാലിനെ മാറ്റിയത്. നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ രണ്ടാം ഭർത്താവിനെതിരെ നൽകിയ പരാതിയെക്കുറിച്ച് സിഐയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു മന്ത്രി. ന്യായമായ നടപടിയെടുക്കാം എന്നായിരുന്നു സിഐയുടെ മറുപടി. രണ്ടുപേരും പരാതിക്കാരിയുടെ പക്ഷത്താണ് ന്യായമെന്ന് പറയുകയായിരുന്നെങ്കിലും ഫോൺ സംഭാഷണം തർക്കത്തിലേക്ക് നീളുകയായിരുന്നു.സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.