Spread the love

വൈറൽ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ‘സിക്കാഡ’ ആഗസ്റ്റ് 9ന് തിയറ്ററുകളിലെത്താനിരിക്കെ വൈറലായി ചിത്രത്തിലെ പാട്ടുകൾ. ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്.

യുട്യൂബിലൂടെ റിലീസ് ചെയ്ത സിക്കാഡയിലെ എഴോളം പാട്ടുകളിൽ ഭൂരിഭാഗവും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രണയം തുളുമ്പുന്ന ‘തുലാമഴയും’, കാടിന്റെ വന്യതയ്ക്കൊപ്പം ഹൊറർ മൂഡ് ക്രീയേറ്റ് ചെയ്യുന്ന ‘ഗന്ധർവ്വൻ കാടും’, ത്രില്ലറടിപ്പിക്കുന്ന ‘പായുന്നുണ്ടേ’യുമൊക്കെ ലക്ഷകണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. പാട്ടുകൾക്ക് താഴെ വരുന്ന കമന്റുകളിൽ നിന്നും സിനിമ ഹിറ്റടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയക്കാരും.

https://youtu.be/LYFb7g41bgc?si=QX5QHs-BgrqndmZg

സിക്കാഡ എന്നാൽ ചീവീട് എന്നാണർത്ഥം. സ്ഥിരം സിനിമാ പേരുകളിൽ നിന്നുള്ള വ്യത്യാസം പോലെ തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളിലും ഗാനങ്ങളിലും വലിയ സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ട്. കാടും, മൃഗങ്ങളും, കാട്ടു മനുഷ്യരും, ഭയം ധ്വനിപ്പിക്കുന്ന രംഗങ്ങളുമെല്ലാം പാട്ടുകളിൽ കാണാമെങ്കിലും ഇതിവൃത്തമെന്തെന്നത് വ്യക്തമല്ല എന്നതാണ് സിക്കാഡയിലേക്ക് പ്രേക്ഷക ശ്രദ്ധയെത്തിക്കുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ആഗസ്റ്റ് 9ന് തിയറ്ററുകളിലെത്തുക. തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് നടൻ രജിത് പത്തു വര്‍ഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകയും കൂടിയുണ്ട്. ഗായത്രി മയൂരയാണ് നായിക.

https://youtu.be/HoBH4BhtoRQ?si=pvGrIgbo3xd7gxRZ

നവീന്‍ രാജ് ഛായാഗ്രഹണം ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ എ.എസ് ദിനേശൻ, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.

Leave a Reply