Spread the love

ന്യൂഡൽഹി :പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഭീകരവാദ പ്രവർത്തനമായി ചിത്രീകരിക്കാൻ കഴിയില്ല എന്നും,ഇത് രണ്ടും തമ്മിൽ അന്തരവുണ്ടെന്നും വ്യക്തമാക്കി ഡൽഹി ഹൈക്കോടതി.

Citizens ‘Illegal Strike: High Court rules students’ bail and protests are not treasonous.

പൗരത്വ നിയമ വിരുദ്ധ സമരത്തിൻറെ പേരിൽ ഡൽഹി കലാപ കേസിൽ പ്രതി ചേർക്കപ്പെട്ട് ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളായ ആസിഫ് ഇഖ്ബാൽ,തൻഹ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒപ്പം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ,അനൂപ് ജയറാം ഭംഭാനി എന്നിവർ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.പ്രതിഷേധം സംഘടിപ്പിക്കുന്നത് അവകാശമാണ് അത് രാജ്യദ്രോഹക്കുറ്റമായി മാറില്ല എന്ന് വ്യക്തമാക്കിയ കോടതി ഇവർക്കെതിരെ ചുമത്തിയ യുഎപിഎ കുറ്റങ്ങളൊന്നും പ്രഥമ പരിശോധനയിൽ കുറ്റങ്ങൾ അല്ലെന്നും,ഉള്ളത് അതിശയോക്തി കലർത്തി വലിച്ചുനീട്ടിയവയാന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികളെ കഴിഞ്ഞ വർഷം മെയിൽ അറസ്റ്റ് ചെയ്തത്.മറ്റു കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും,യുഎപിഎ കേസ് നിലനിൽക്കുന്നതിനാൽ ഇവർ ജയിലിൽ തന്നെ തുടരുകയായിരുന്നു.പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും, ഭീകരപ്രവർത്തനവും തമ്മിൽ അന്തരമുണ്ട്.പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടിയ കോടതി, പ്രശ്നങ്ങളെ സങ്കീർണ്ണമാക്കി ജാമ്യത്തിന് വിലങ്ങുതടിയാവാൻ ഭരണകൂടത്തിന് കഴിയില്ല എന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

Leave a Reply