
കണ്ണൂര്‍ മാതമംഗലത്തിന് പിന്നാലെ മാടായിയിലും സിഐടിയുവിന്റെ സമരം. ശ്രീ പോര്‍ക്കലി എന്ന സ്റ്റീല്‍ കടയ്ക്ക് മുന്നിലാണ് സിഐടിയു കൊടി കുത്തിയത്. സമരം കാരണം കട അടച്ചുപൂട്ടേണ്ട ഗതികേടാണുള്ളതെന്ന് ഉടമ. സ്ഥാപനത്തിലെ ജീവനക്കാരെ ചുമടിറക്കാന്‍ സിഐടിയു അനുവദിക്കുന്നില്ലെന്നും 60 ലക്ഷം രൂപയുടെ സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണെന്നും ഉടമ പറഞ്ഞു. സമരം കാരണം മൂന്നാഴ്ചത്തോളമായി കച്ചവടം നടന്നിട്ടില്ലെന്നും ഉടമ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മാതമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ഹാര്‍ഡ് വെയര്‍ കട സിഐടിയു സമരം കാരണം പൂട്ടിയിരുന്നു. സാധനങ്ങള്‍ ഇറക്കാന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ഹൈക്കോടതി മുഖാന്തിരം ലേബര്‍ കാര്‍ഡും വാങ്ങിയിരുന്നു. ഇതാണ് സിഐടിയു തൊഴിലാളികളെ ചൊടിപ്പിച്ചത്. കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ആറ് മാസത്തിനിടെ കണ്ണൂരില്‍ ഒരു സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്.