
ശമ്പള പരിഷ്‌കരണം നടത്തണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിയിലും സമരത്തിനൊരുങ്ങി CITU. സിഐടിയുവിന്റെ നേതൃത്വത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് സമരം ഇന്നുമുതല്‍. വാട്ടര്‍ അതോറിറ്റിയിലെ ഇടത് സംഘടന സിഐടിയു ആണ് സമരത്തിനൊരുങ്ങുന്നത്. ശമ്പളപരിഷ്‌ക്കരണം, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന അശാസ്ത്രീയ പുനഃസംഘടനാ പിന്‍വലിക്കുക, സര്‍ക്കിള്‍ ഓഫീസുകളുടെ പരിധി ഒരു ജില്ലയില്‍ മാത്രമാക്കുക, നിയമസഭാ മണ്ഡലം മുഴുവന്‍ ഒരു ഡിവിഷന്റെ പരിധിയിലാക്കുക, ജോലിഭാരം വീതിക്കുക, പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മാനേജ്മെന്റിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. ശമ്പളപരിഷ്‌ക്കരണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണെന്നും ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയുമാണെന്നും മാനേജ്മെന്റ് പ്രതികരിച്ചു.







