ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ കൂട്ടത്തല്ല്. കര്‍ദ്ദിനാള്‍ അനുകൂലികളും വിമത പക്ഷവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് ആയിരുന്നു കൂട്ടത്തല്ല്. കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടുകയായിരുന്നു. കീകൃത കുര്‍ബാന സംബന്ധിച്ച സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തള്ളുകയും ചെയ്തു. ഏകീകൃത കുര്‍ബാന എന്ന നിര്‍ദ്ദേശം ഓശാന ഞായര്‍ മുതല്‍ അംഗീകരിക്കില്ലെന്നാണ് വെെദികർ പറഞ്ഞത്. ആര്‍ച്ച് ബിഷപ്പിനെ സമ്മര്‍ദ്ദം ചെലുത്തിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്നും വെെദികർ ആരോപിച്ചു. സിനഡില്‍ നിന്നും തന്നെ സമ്മര്‍ദ്ദം ചെലുത്തിയതായി ആര്‍ച്ച് ബിഷപ്പും തുറന്നു പറഞ്ഞിരുന്നു.