Spread the love

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോല്‍സവത്തിനിടെ സംഘർഷം. എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് പറഞ്ഞു പ്രധാന വേദിയിലേക്ക് കെഎസ്‍യു പ്രവർത്തകർ തള്ളിക്കയറി പ്രതിഷേധിച്ചു. തുടർന്ന് കെഎസ്‍യു –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സെനറ്റ് ഹാളിൽ സംഘർഷം ഉണ്ടായി.

ഇരുവരും തമ്മിൽ സംഘർഷമുടലെടുത്തതോടെ പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. സെനറ്റ് ഹാളിൽ പ്രശ്നമുണ്ടാക്കിയ എല്ലാവരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. വേദിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് പുറത്താക്കി വാതിലടച്ചു. ഇവർ വാതിലിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

എസ്എഫ്ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്നാണ് കെഎസ്‍യു പറയുന്നത്. വിവിധ കോളജുകളുടെ പ്രതിനിധികളായി കലോത്സവത്തിന് എത്തിയ കെഎസ്‍യുക്കാരെ എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് പറയുന്നത്. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും മുന്നോട്ടു വന്നു.

Leave a Reply