Spread the love
Vector illustration in HD very easy to make edits.

ഇരിങ്ങാലക്കുട : മാപ്രാണം പള്ളി പെരുന്നാൾ ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. പൊറുത്തിശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. ഹോളിക്രോസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോൺ കപ്പേളയിൽനിന്ന് ആരംഭിച്ച പുഷ്പകുരിശ് എഴുന്നള്ളിപ്പിനിടെയാണു സംഘർഷമുണ്ടായത്.ടെ സംഘർഷം;

ബാൻഡ് മേളത്തിനു മുൻപിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഷാന്റോയും തിരുന്നാൾ കമ്മിറ്റിയിലുള്ള ഒരു യുവാവുമായി തർക്കമുണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. സംഘർഷത്തിനിടെ ആൾക്കൂട്ടത്തിൽനിന്ന് ആരോ ഷാന്റോയെ സർജിക്കൽ ബ്ലേഡ് പോലുള്ള ആയുധമുപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു.

പരുക്കേറ്റ ഷാന്റോയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഘർഷത്തിൽ കമ്മിറ്റി അംഗമായ യുവാവിനും നിസാര പരുക്കേറ്റു. ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കേസ് എടുത്ത് ഷാന്റായുടെ മൊഴി രേഖപ്പെടുത്തി.

Leave a Reply