തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ പാർട്ടിക്കിടെ സംഘർഷം. വധുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. വൈകിട്ട് 7.30യോടെ ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്.വധുവിന്‍റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത് . പ്രശ്നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാള്‍ പാര്‍ട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്‍റെ പിതാവിന് ഉപഹാരം നല്‍കി. എന്നാല്‍ വധുവിന്‍റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇയാള്‍ പുറത്തുപോയി സംഘംചേര്‍ന്നെത്തി വധുവിന്‍റെ ബന്ധുക്കളെ മര്‍ദ്ദിക്കുകയായിരുന്നു.