ജറുസലം : സംഘർഷം തുടരുന്ന കിഴക്കൻ ജറുസലേമിൽ
അഖ്ന പള്ളി വളപ്പിൽ കണ്ണീർവാതകവും, റബർ ബുള്ളറ്റും പ്രയോഗിച്ച് ഇസ്രയേൽ പോലീസ്.സംഘർഷത്തിൽ 305 പലസ്തീൻ പൗരന്മാർക്കും പരിക്കേൽക്കുകയും എട്ടു പേരുടെ നില ഗുരുതരവുമാണ്.
ഡസൻകണക്കിന് ഡസൻകണക്കിന് കണ്ണീർ വാതകങ്ങളും, ഷെല്ലുകളും, സ്റ്റോൺ
ഗ്രനേഡുകളും ആണ് പള്ളി അങ്കണത്തിൽ പതിച്ചത്.
അതിനു പിന്നാലെ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമന് റോക്കറ്റ് ആക്രമണം
നടത്തുകയുണ്ടായി. അൽ അഖ്സ യിൽ നിന്ന് ഇസ്രയേൽ
സോറയുടെ പിൻമാറ്റത്തിന് ഹമാസ്
നൽകിയ സമയപരിധി അവസാനിച്ചത്തിന് പിന്നാലെയാണ് റോക്കറ്റാക്രമണം. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷം ആവുകയായിരുന്നു. കിഴക്കൻ ജെറുസലേമിലെ ഷെയ്ഖ് ജാറ മേഖലയിലെ പാലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കമാണ് ആഴ്ചകളായി തുടരുന്ന ഈ സംഘർഷത്തിന് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ബലപ്രയോഗത്തിൽ നൂറുകണക്കിന് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.
പള്ളിക്കകത്ത് ഉണ്ടായിരുന്ന നൂറോളം പേരെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പോലീസ് കണ്ണീർവാതകവും, ഗ്രനേഡും പ്രയോഗിച്ചത്.സംഘർഷത്തിൽ പോലീസിന് നേരെയും കല്ലേറുണ്ടായി.