
ജമ്മു കാഷ്മീരിലെ സുന്ജ്വാന് മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഒരു സൈനികന് വീരമൃത്യു വരിച്ചു. നാല് പേർക്ക് പരിക്കേറ്റു. സിഐഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ്പി പട്ടേലാണ് കൊല്ലപ്പെട്ടത്. സുന്ജ്വാന് മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍. ഹെഡ് കോൺസ്റ്റബിൾ ബൽരാജ് സിംഗ്, അഖ്‌നൂർ എസ്പിഒ സാഹിൽ ശർമ, ഒഡീഷയിലെ സിഐഎസ്‌എഫിൻ്റെ പർമോദ് പത്ര, അസമിലെ അമീർ സോറൻ എന്നിവർക്കാണ് പരിക്കേറ്റത്. സുൻജ്‌വാൻ മേഖലയിൽ ഭീകരർ കടന്നിട്ടുണ്ടെന്ന സംയുക്ത സേനയ്ക്ക് ലഭിച്ച പ്രത്യേക വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ. ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ ആരംഭിച്ചത്.