തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയിലാണ് സംഭവം. ഒരേ കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എട്ട് പേരുടെ അഗിനിക്കിരയായ മൃതദേഹം കണ്ടെത്തി. രാത്രി മുതലുണ്ടായ അക്രമത്തില്‍ 12 വീടുകള്‍ വരെ അഗ്നിക്കിരയായതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബംഗാൾ ഡിജിപി പറഞ്ഞു.
പ്രമുഖ നേതാവായിരുന്ന ഭാധു ഷേയ്ഖ് തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന samayam അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്ഖിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകള്‍ക്ക് തീ vaykukayaayirunnu.