രാമനവമി ദിനമായിരുന്ന ഞായറാഴ്ച റാലിക്കിടെ ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും സംഘര്‍ഷം. ഖംഭാട്ടില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍, രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായി, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തെത്തുടര്‍ന്ന് ഖാര്‍ഗോണ്‍ നഗരത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ രാമനവമി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പോയവര്‍ക്കു നേരേ ആക്രമണമുണ്ടായി . ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു