ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഷോപിയാൻ പൊലീസ്, സിആർപിഎഫ്, കരസേന എന്നിവരുടെ സംയുക്ത സേനയാണ് ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുന്നത്. ഈ വർഷം മാത്രം ഇതുവരെ 41 ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.