അബുദാബി: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന നിർദേശവുമായി സിബിഎസ്ഇ ഗൾഫ് കൗൺസിൽ. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഗൾഫ് കൗൺസിൽ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
ഇന്ത്യക്ക് പുറത്ത് 22 രാജ്യങ്ങളിൽ സിബിഎസ്ഇ പരീക്ഷകൾ നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് വ്യത്യസ്ത ചോദ്യപേപ്പർ ആയതിനാൽ ഇവിടങ്ങളിൽ പരീക്ഷ നടത്തുന്നതിന് തടസ്സമുണ്ടാകില്ലാ എന്ന സിബിഎസ്ഇ ഗൾഫ് കൗൺസിൽ ചെയർമാൻ സജീവ് ജോളി ബോർഡിന് അയച്ച കത്തിൽചൂണ്ടിക്കാട്ടി.
പരീക്ഷ വൈകുന്നത് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവരെയും,നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകൾ എഴുതുന്ന വരെയും പ്രതികൂലമായി ബാധിക്കും.അതിനാൽ ഗൾഫ് സമയബന്ധിതമായി പരീക്ഷകൾ നടത്തണമെന്നാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.പല പ്രവേശന പരീക്ഷകൾക്കും പ്ലസ് ടു മാർക്ക് കൂടി പരിഗണിക്കുന്നതിനാൽ ഇതും വിദ്യാർഥികളെ വലയ്ക്കും. കോളേജ് അഡ്മിഷനും തടസ്സം നേരിടും.
റദ്ദാക്കുകയാണെങ്കിലും നീട്ടുകയാണെങ്കിലും തീരുമാനം കൂടാൻ ഉണ്ടാകണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.