Spread the love
എൽ.പി സ്കൂളുകളിലെ പരീക്ഷ കഴിഞ്ഞാൽ ഉച്ചയ്ക്ക് ശേഷം ക്ലാസുകൾ: ഉത്തരവിറങ്ങി

എൽ.പി സ്കൂളുകളിലെ ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് ശേഷം ക്ലാസുകൾ നടത്താൻ നിർദേശം. നേരത്തെ പ്രസിദ്ധീകരിച്ച സ്കൂൾ പരീക്ഷാ ടൈം ടേബിളിൽ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്ക് ശേഷം പരീക്ഷ ഇല്ലാത്തതിനാൽ മറ്റൊരു നിർദേശവും നൽകിയിരുന്നില്ല.

പരീക്ഷാദിവസങ്ങളിൽ പരീക്ഷയ്ക്ക് ശേഷം പഠന പ്രവർത്തനം നടത്തേണ്ടതും സ്കൂളിലെ സാധാരണ പ്രവൃത്തി സമയത്തിന് ശേഷം മാത്രമേ കുട്ടികളെ വീട്ടിൽ അയയ്ക്കാൻ പാടുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

Leave a Reply