തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ സ്‌കൂൾ പഠനം നിർത്തിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. എല്ലാ അദ്ധ്യാപകരും സ്‌കൂളുകളിൽ ഹാജരാകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളിലെ കുട്ടികൾക്കാണ് മറ്റെന്നാൾ മുതൽ സ്‌കൂൾ പഠനം നിർത്തിവയ്‌ക്കുന്നത്.
ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്ക് സ്‌കൂളുകളിൽ വരേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. രണ്ടാഴ്‌ച്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനിർദ്ദേശങ്ങൾ നൽകും. 10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് തുടർന്നും സ്‌കൂളിൽ ക്ലാസ് നടക്കുമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കൊറോണ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം. എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.