കൊച്ചി∙ ഹൗസ് സർജൻസി സമയത്ത് മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറിച്ചിൽ. എറണാകുളം ജനറൽ ആശുപത്രിയിൽ 2019ൽ മുതർന്ന ഡോക്ടറിൽനിന്ന്് നേരിട്ട അനുഭവമാണ് യുവതി ഫെയ്സ്ബുക്കിൽ കുറിച്ചത്. മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി.
ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.