Spread the love
തപാല്‍വകുപ്പിൽ ഇതി തുണിയില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍ സ്വീകരിക്കില്ല. ഏപ്രില്‍ ഒന്നുമുതലാണ് ഈ മാറ്റം

തപാല്‍വകുപ്പ് പാഴ്‌സല്‍ നയം പുതുക്കി. ഇതനുസരിച്ച് ഇനി തുണിയില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍ സ്വീകരിക്കില്ല. ഏപ്രില്‍ ഒന്നുമുതലാണ് ഈ മാറ്റം.
പ്രത്യേക കാര്‍ഡ് ബോര്‍ഡ്, പേസ്റ്റ് ബോര്‍ഡ് എന്നിവകൊണ്ടുള്ള പെട്ടികളോ, കൊറിയര്‍ സര്‍വീസിനുള്ള പ്ലാസ്റ്റിക് ബാഗുകളോ ആണ് ഇനി പാര്‍സലിനായി ഉപയോഗിക്കേണ്ടത്. തുണിയില്‍ പൊതിഞ്ഞാലും അത് ഇത്തരത്തിലുള്ള പെട്ടികളിലോ പ്ലാസ്റ്റിക് ബാഗുകളിലോ ആക്കണം.
തുണികൊണ്ടുള്ള പാഴ്‌സലില്‍ ഒട്ടിക്കുന്ന ബാര്‍കോഡ് അടങ്ങിയ സ്റ്റിക്കര്‍ ഇളകിപ്പോകുന്നതിനാലാണ് ഈ മാറ്റം.
എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അവസാനം തുടങ്ങുകയാണ്. ഈ പരീക്ഷയുടെ ലക്ഷക്കണക്കിന് ഉത്തരക്കടലാസുകള്‍ തുണിസഞ്ചിയില്‍ പൊതിഞ്ഞാണ് മൂല്യനിര്‍ണയകേന്ദ്രത്തിലേക്ക് അയച്ചുകൊണ്ടിരുന്നത്. പുതിയ മാറ്റം ഇതിനെയെല്ലാം ബാധിക്കും. ചെലവേറും.
ബാഗുകളും സഞ്ചികളും ഉണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ വൈകാതെ പോസ്റ്റല്‍ വകുപ്പിന്റെ ഓഫീസുകളില്‍ ലഭ്യമാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. തുണികള്‍ മാറ്റി പ്ലാസ്റ്റിക് കവറുകള്‍ വരുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്ന അഭിപ്രായവുമുണ്

Leave a Reply