ലൈഫ് പദ്ധതി പ്രകാരം റെഡ് ക്രസന്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ യുഎഇയോട് തുടർ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായുള്ള കൂടിക്കാഴ്ചയിലാണ് പദ്ധതി പൂർത്തീകരണത്തിനായി മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചത്. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ മാൾ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. താനി അഹമ്മദ് അൽ സെയൂദി. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് പദ്ധതി പൂർത്തീകരണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് മുഖ്യമന്ത്രിയെ അറിയിച്ചു.