Spread the love


അനുരഞ്ജന ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി; കട തുറക്കൽ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ, ചർച്ച നാളെ.

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ച് അനുരഞ്ജന പാത തുറന്നതോടെ ഇന്നു മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി.ചർച്ചയ്ക്കായി വ്യാപാരി നേതാക്കളെ നാളെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൊറുതിമുട്ടിയ വ്യാപാരികൾ ആഴ്ചയിൽ അഞ്ചുദിവസം എല്ലാ കടകളും തുറക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇന്നു മുതൽ എല്ലാ കടകളും തുറന്ന് പ്രതിഷേധിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.ഇതിന് മറുപടിയായി ഭീഷണി സ്വരത്തിൽ ‘മനസ്സിലാക്കി കളിച്ചാൽ മതി ‘എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ ഉയർന്ന പ്രതിഷേധം തണുപ്പിക്കാൻ ഇന്നലെ രാവിലെ മുതൽ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി.നസീറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രശ്നപരിഹാരം ഉറപ്പു നൽകുകയായിരുന്നു. ഒപ്പം സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായാണ് വ്യാപാരികൾ കട തുറക്കൽ സമരത്തിൽ നിന്ന് പിന്മാറിയത്.

Leave a Reply