കേരള ബാങ്കിന്റെ വിദ്യാർത്ഥികൾക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടന പ്രസംഗത്തിൽ ആണ് ഇതേ പദ്ധതിയെ വിമർശിച്ചത്.
‘സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്ന് പോയവരുണ്ട്. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യം എന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. സമ്പാദിക്കാനല്ല, മറിച്ച് ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളിൽ അമിതമായ സമ്പാദ്യ ബോധമുണ്ടാകാൻ പാടില്ല. തന്റെ കൈയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാണ് പഠിപ്പിക്കേണ്ടത്,’ എന്നു മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്. കുട്ടികളെ കേരള ബാങ്കുമായി ബന്ധിപ്പിക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വളരാനും കേരള ബാങ്കിന് ഉദ്ദേശമുണ്ട്.