Spread the love
‘നിരോധിതഫോൺ ഉപയോഗിച്ച യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ടു’; സ്വപ്ന സുരേഷ്

നിരോധിത സാറ്റലൈറ്റ് ഫോണുമായി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ യു എ ഇ പൗരന് ജാമ്യം ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ഇടപെട്ടെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് സ്വപ്ന പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് സി ഐഎസ് എഫ് പരാതിയിൽ ഇയാൾക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. കോൺസൽ ജനറൽ നിർദ്ദേശപ്രകാരം താൻ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ബന്ധപ്പെട്ടെന്നും അദ്ദേഹമാണ് മുഖ്യമന്ത്രി വഴി നടപടികൾക്ക് നിർദ്ദേശം നൽകിയതെന്നും സ്വപ്ന ആരോപിച്ചു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു൦ കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ൦ കിട്ടി. 2017 ജൂലൈ നാലിന് ആണ് സി ഐ എസ് എഫ് പരാതി പൊലീസിൽ പരാതി നൽകിയത്.ഈ കേസിൽ തുടരന്വേഷണം ഉണ്ടായില്ലെന്നും സ്വപ്ന പറയുന്നു. മകളുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടതെന്നും സ്വപ്ന ആരോപിക്കുന്നു.

Leave a Reply