
യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. പുലർച്ചെ 3.45 നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. നോർവേയിലാണ് ആദ്യ സന്ദർശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും സംഘത്തിലുണ്ട്. നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടൻ സന്ദർശിക്കും. കോടിയേരിയുടെ വിയോഗത്തെ തുടർന്ന് യാത്ര മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ മാസം 12വരെയാണ് സന്ദർശനം.