
മുഖ്യമന്ത്രി പിണറായി വിജയനും ഗവർമർ ആരിഫ് മുഹമ്മദ് ഖാനും പുതിയ വാഹനം. ഡല്‍ഹിയിലെ ഉപയോഗത്തിനായാണ് ഇരുവർക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ അനുവദിച്ചു. ഗവർണറിനും മുഖ്യമന്ത്രിയ്ക്കുമായി അടുത്തിടെ ബെൻസും കിയ കാർണിവലും വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ കാറുകൾ വാങ്ങുന്നത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് 33.31 ലക്ഷം രൂപ ചെലവാക്കി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതുതായി വാങ്ങിയത്. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ആണ് ഗവര്‍ണര്‍ക്കായി വാങ്ങിയത്.