Spread the love

ചേർത്തല : സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ
സത്യപ്രതിജ്ഞക്ക്‌ മുന്നോടിയായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നതിനായി നാളെ രാവിലെ 8 ന് മുഖ്യമന്ത്രി പിണറായി വിജയനും,സിപിഎം, സിപിഐ മന്ത്രിമാരും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ
എത്തി പുഷ്പചക്രം സമർപ്പിക്കും.

CM ready to reach Vayalar before taking oath

സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകൾ അധികാരം ഏൽക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പചക്രം സമർപ്പിക്കുക പതിവാണ്. വയലാർ മണ്ഡപത്തിൽ പന്തൽ സ്ഥാപിക്കൽ തുടങ്ങി.

വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് പോവുക എന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ അറിയിച്ചു.

Leave a Reply