എതിർപ്പുകളുടെ പേരിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിര പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്നും സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈനിന് എതിരേയുള്ള സമരങ്ങളെ സർക്കാർ ക്രൂരമായി അടിച്ചമർത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡി പി ആറിലും മുഖ്യമന്ത്രി പറയുന്നതിലും വൈരുദ്ധ്യങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.പദ്ധതി സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല. കേരളത്തെ രണ്ടായി വെട്ടി മുറിക്കില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകും. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാകും പദ്ധതി. വളരെ വേഗം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.