
മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്. രുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും. കഴിഞ്ഞ തവണ ഭാര്യ കമല അദ്ദേഹത്തെ അമേരിക്കയിലേക്ക് അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും ദിവസങ്ങളിൽ വിശദീകരണം ലഭിച്ചേക്കും. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് മുഖ്യമന്ത്രിക്ക് 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു. ജനുവരി 11 മുതൽ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലാണ് നടപടിക്രമങ്ങളിൽ പാളിച്ചയുണ്ടായത്. അധിക തുക വാങ്ങിയത് കണ്ടെത്തിയാൽ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന നിഷ്കർഷയാണ് പിഴവായതെന്നാണ് അനുമാനം.